nishad

തിരുവനന്തപുരം: അനധികൃതമായി വിദേശമദ്യ വില്പന നടത്തിയ യുവാവിനെ വലിയതുറ പൊലീസ് പിടികൂടി. ആൾ സെയിന്റ്സ് സ്വദേശി കപ്പായി എന്ന നിഷാദാണ് (37) അറസ്റ്റിലായത്. വീടിന്റെ പിന്നിൽ സ്ളാബിനടിയിൽ ഒളിപ്പിച്ചിരുന്ന 26 ലിറ്റർ മദ്യവും പൊലീസ് പിടിച്ചെടുത്തു. വലിയതുറ സ്റ്റേഷനിലെ മറ്റൊരു ക്രിമിനൽ കേസിലും പ്രതിയാണ് നിഷാദ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.