anganvadi

മുടപുരം:മംഗലപുരം ഗ്രാമപഞ്ചായത്ത് 2019-20 തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച കൈലാത്തുകോണം അങ്കണവാടി കെട്ടിടത്തിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുമ ഇടവിളാകം നിർവഹിച്ചു.ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് അംഗം വേണുഗോപാലൻ നായർ,വൈസ് പ്രസിഡന്റ് മുരളീധരൻ,ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീജ, തൊഴിലുറപ്പ് എ.ഇ അഷ്ഫാക്ക്,ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചേയർപേഴ്സൺ കെ.പി.ലൈല,ഗ്രാമ പഞ്ചായത്തംഗങ്ങളായ ബിനി.ജെ,വി.അജികുമാർ, തോന്നയ്ക്കൽ രവി, ബിന്ദു ബാബു, ഷീല.ബി, ജുമൈല ബീവി .ജയ്.എസ്, കെ. കരുണാകരൻ, അസിസ്റ്റന്റ് സെക്രട്ടറി സുഹാസ് ലാൽ, അങ്കണവാടി സൂപ്പർവൈസർമാരായ ആശ.എസ്, കവിത.ഇ.ബി, അങ്കണവാടി വർക്കർ സുശോഭന,ഓവർസിയർ അഖിൽ, ജോയ്,ഗോപൻ, കോൺട്രാക്ടർ ഹരീന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.