prof

കുറ്റിച്ചൽ:കുറ്റിച്ചൽ അരുകിൽ രാഗം തീയറ്റേഴ്സ് ഗ്രന്ഥശാലയുടെ പ്രഥമ ഗ്രാമ ശ്രേഷ്ഠ പുരസ്കാരം പ്രൊഫ.ഉത്തരംകോട് ശശിക്ക് ഡോ.പരുത്തിപ്പള്ളി കൃഷ്ണൻകുട്ടി സമ്മാനിച്ചു.ഗ്രന്ഥശാലാ പ്രസിഡന്റ് എസ്.ഗോവിന്ദൻകുട്ടി നായർ അദ്ധ്യക്ഷത വഹിച്ചു.കുറ്റിച്ചൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജി.മണികണ്ഠൻ,ജില്ലാ പഞ്ചായത്തംഗം എ.മിനി,ബ്ലോക്ക് പഞ്ചായത്തംഗം ടി.സുനിൽ കുമാർ,വാർഡ് മെമ്പർ അൻവർ,സെക്രട്ടറി സി.എസ്.പ്രകാശ്,മഹേഷ് ഉത്തരംകോട്,ഉദയൻ ഉത്തരംകോട്,വി.എസ്.ജയകുമാർ,ബാബു എന്നിവർ സംസാരിച്ചു.തുടർന്ന് പ്രൊഫ.ഉത്തരംകോട് ശശിയുടെ കാട് പച്ചകുത്തിയ കുറ്റിച്ചൽ എന്ന പുസ്തകത്തെപ്പറ്റി ചർച്ചയും കവി സമ്മേളനവും നടന്നു.