mait

നെയ്യാറ്റിൻകര:സാംസ്കാരിക കൂട്ടായ്മയായ മൈത്രിയുടെ ട്രാവൻകൂർ പുരസ്കാരം അനന്തപുരി ഹോസ്പിറ്റൽ ചെയർമാൻ പ്രൊഫ.ഡോ.എ.മാർത്താണ്ഡപിള്ളയ്ക്കും മാദ്ധ്യമ പ്രവർത്തകൻ ശിവ കൈലാസിനും നൽകി.ഗാന്ധി സ്മാരക നിധി ചെയർമാൻ പി.ഗോപിനാഥൻ നായർ ചടങ്ങ് ഉദ്ഘാടനം നിർവഹിച്ച് പുരസ്കാരം വിതരണം ചെയ്തു. സിവിൽ സർവീസ് റാങ്ക് ജേതാക്കളായ ശ്രീതു,രേഷ്മ എന്നിവരെ അനുമോദിച്ചു. നെയ്യാറ്റിൻകര നഗരസഭ കൗൺസിലർ കൂട്ടപ്പന മഹേഷ്,അഡ്വ.ബി.ജയചന്ദ്രൻ നായർ,രാഭായ് ചന്ദ്രൻ,ബിനു മരുതത്തൂർ,തണൽ വേദി ഉണ്ണികൃഷ്ണൻ,ക്യാപ്പിറ്റൽ വിജയൻ,ആറയൂർ ആനന്ദൻ,രാജേഷ് കുമാർ,സരിത പി.നായർ എന്നിവർ പങ്കെടുത്തു.