നെയ്യാറ്റിൻകര: കോട്ടുകാൽ മുര്യതോട്ടം എൻ.എസ്.എസ് കരയോഗം സംഘടിപ്പിച്ച അനുമോദന യോഗത്തിന്റെയും പഠനോപകരണ വിതരണത്തിന്റെയും ഉദ്ഘാടനം യൂണിയൻ പ്രസിഡന്റ് കോട്ടുകാൽ കൃഷ്ണകുമാർ നിർവഹിച്ചു.എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ഉപഹാരം നൽകി അനുമോദിച്ചു.അഭിജിത് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ പഠനോപകരണ വിതരണവും ഭക്ഷ്യ കിറ്റ് വിതരണവും നടത്തി. കരയോഗം വൈസ് പ്രസിഡന്റ് എസ്. സുരേഷ് അദ്ധ്യക്ഷത വഹിച്ചു.യൂണിയൻ വൈസ് പ്രസിഡന്റ് പി.എസ്. നാരായണൻ നായർ,സെക്രട്ടറി ബി.എസ്.പ്രദീപ് കുമാർ,എൻ.എസ്.എസ് ഇൻസ്‌പെക്ടർ ജി.ജെ.ജയമോഹൻ, കരയോഗം സെക്രട്ടറി ചാലത്തോട്ടം ഹരി,ഖജാൻജി ഒ.കെ.ജയപ്രകാശ് മറ്റ് കരയോഗം ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.