കടയ്ക്കാവൂർ: അഞ്ചുതെങ്ങ് കലാപത്തിന്റെയും (അഞ്ചുതെങ്ങ് ജനകീയ യുദ്ധം) കോട്ട ഉപരോധസമരത്തിന്റെയും 300-ാം വാർഷികവും
വീരസ്‌മരണാചരണവും 21ന് അഞ്ചുതെങ്ങ് കോട്ടയ്ക്ക് സമീപം നടക്കുമെന്ന് സ്വാഗത സംഘാംഗങ്ങൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഉച്ചയ്ക്ക് 2.30ന് ആരംഭിക്കുന്ന സെമിനാറിൽ വെള്ളനാട് രാമചന്ദ്രൻ (ചരിത്രകാരൻ) വിഷയം അവതരിപ്പിക്കും. അഡ്വ. സായികുമാർ (കയർ ഫെഡ് ചെയർമാൻ), ഡോ. ബി. സുവനേന്ദ്രൻ (റിട്ട. പ്രൊഫസർ), സോളമൻ, അനിൽകുമാർ, തദേവൂസ്.പി, ബിനുജാക്സൺ എന്നിവർ മോഡറേറ്റർമാരായിരിക്കും. പ്രവീൺചന്ദ്ര സ്വാഗതവും സ്റ്റീഫൻ ലൂയിസ് നന്ദിയും പറയും.
വൈകിട്ട് 4.30ന് ചേരുന്ന വീരസ്‌മരണാചരണ ഉദ്ഘാടനയോഗം പുരാവസ്തു തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ നിർവഹിക്കും. വി. ശശി എം.എൽ.എ അദ്ധ്യക്ഷത വഹിക്കും, മുഖ്യപ്രസംഗം അടൂർപ്രകാശ് എം.പി നടത്തും.
ഡോ. എ. സമ്പത്ത് എക്സ് എം.പി, ജയശ്രീ.പി.സി (ബ്ളോക്ക് പ്രസിഡന്റ്), ആർ. സുഭാഷ് (ജില്ലാ പഞ്ചായത്ത് അംഗം), ബഷറുള്ള (ഐ.എൻ.എൽ ജില്ലാ സെക്രട്ടറി) തുടങ്ങിയവർ സംസാരിക്കും. വി. ലൈജു സ്വാഗതവും ബി.എൻ. സൈജുരാജ് നന്ദിയും പറയും. വാർത്താസമ്മേളനത്തിൽ വി. ലൈജു, സൈജുരാജ്, പ്രവീൺചന്ദ്ര, ലിജാബോസ്, ജറാൾഡ്, സ്റ്റീഫൻ ലൂയിസ് തുടങ്ങിയവർ പങ്കെടുത്തു.