d

തിരുവനന്തപുരം: നവംബർ ഒന്നിന് സ്‌കൂളുകൾ തുറക്കുന്നതിന് മുന്നോടിയായുള്ള ശുചീകരണം പാങ്ങോട് ഗവ. എൽ.പി.എസിൽ മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്‌തു. പൊതുജന പങ്കാളിത്തത്തോടെ എം.എൽ.എമാരും തദ്ദേശഭരണ സ്ഥാപന മേധാവികളും സ്‌കൂൾ ജനകീയ സമിതികളുമാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. മേയർ ആര്യാ രാജേന്ദ്രനും ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കെടുത്തു.