general

ബാലരാമപുരം:മഴക്കെടുതിയെ തുടർന്ന് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് നബിദിനത്തിൽ അന്നമൊരുക്കിയും അവരോടൊപ്പം സദ്യയുണ്ടും അന്നം പുണ്യം പ്രവർത്തകർ.ഡി.സി.സി ജനറൽ സെക്രട്ടറിയും അന്നം പുണ്യം ചെയർമാനുമായ വിൻസെന്റ്.ഡി. പോളിന്റെ നേത്യത്വത്തിൽ വെള്ളായണി എം.എൻ.എൽ.പി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലാണ് നബിദിനമായ ഇന്നലെ മൂന്ന് നേരം ഭക്ഷണമെത്തിച്ചത്. കോൺഗ്രസ് വെള്ളായണി മണ്ഡലം പ്രസിഡന്റ് മുത്തുക്കുഴി ജയകുമാ‌ർ,​ കല്ലിയൂർ വിജയൻ,​ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ചിത്രദാസ്,​ സംസ്ഥാന നിർവാഹക സമിതിയംഗം അരുമാനൂർ സി.എസ്.അരുൺ,നേതാക്കളായ വെള്ളായണി സമ്പത്ത്,​സാജു,​എ.സാജൻ,​കോൺഗ്രസ് നേതാക്കളായ ചന്ദ്രമോഹൻ,​അമ്പിളിക്കുട്ടൻ,​എം.രവീന്ദ്രൻ,​നതീഷ്,​എം.എസ്.മിഥുൻ,​മുകളൂർമ്മൂല അനി,​ ജയചന്ദ്രൻ നായർ,​ബാലചന്ദ്രൻ,​മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി ഷീല,​മണ്ഡലം പ്രസിഡന്റ് ശ്രീലത,​റീജ,​ പഞ്ചായത്തംഗം മിനി.രാമൻ നായർ എന്നിവർ നേത്യത്വം നൽകി.