f

തിരുവനന്തപുരം:കേരള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ലേബർ ആൻഡ് എംപ്ലോയ്‌മെന്റിന്റെ (കിലെ) ആഭിമുഖ്യത്തിൽ വഞ്ചിയൂരിൽ ഉപ്പിടാംമൂട് പാലത്തിന് സമീപം പ്രവർത്തിക്കുന്ന കിലെ സിവിൽ സർവീസ് അക്കാഡമിയിൽ ആദ്യ റെഗുലർ ബാച്ച് ആരംഭിച്ചു. ബാച്ചിന്റെ ഉദ്ഘാടനം മന്ത്രി വി.ശിവൻകുട്ടി നിർവഹിച്ചു. ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ കെ.എൻ.ഗോപിനാഥ് അദ്ധ്യക്ഷത വഹിച്ചു.തൊഴിലാളി കുടുംബത്തിൽ നിന്ന് സിവിൽ സർവീസ് നേടിയ എസ്.അശ്വതിയെ അനുമോദിച്ചു.ലേബർ കമ്മീഷണർ ഡോ.എസ്.ചിത്ര ഐ.എ.എസ്, എംപ്ലോയ്‌മെന്റ് ഡയറക്ടർ കെ.ഗോപാലകൃഷ്ണൻ,കിലെ എക്സിക്യുട്ടീവ് കൗൺസിൽ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.