വർക്കല:വാട്ടർ അതോറിട്ടി ഹെഡ് വർക്സ് ഡിവിഷൻ ആറ്റിങ്ങലിനുകീഴിൽ വെള്ളക്കരം കുടിശിക അടച്ചു തീർക്കാനുള്ള ഉപഭോക്താക്കൾ ഉടനെ ബാദ്ധ്യതകൾ തീർക്കണമെന്ന് സൂപ്രണ്ടിംഗ് എൻജിനിയർ അറിയിച്ചു. വലിയ തുകയുള്ളവർക്ക് തവണകളായി അടയ്ക്കാൻ സൗകര്യമുണ്ട്.സർക്കാർ സ്ഥാപനങ്ങൾ,സ്കൂളുകൾ, അങ്കണവാടികൾ,ആശുപത്രികൾ തുടങ്ങിയവയുടെ കുടിശിക ഉടൻ തീർക്കണം. ഗാർഹികേതര കണക്ഷനുകളുടെ കുടിശിക ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രകാരം അടയ്ക്കാം.വെള്ളക്കരം ബിൽ ലഭിക്കാത്തവർ ഉടൻ ഓഫീസുമായി ബന്ധപ്പെടണം.കേടായ മീറ്ററുകൾ മാറ്റുകയും കൂടാതെ രേഖകളിൽ ഇല്ലാത്ത കണക്ഷൻ നിയമവിധേയമാക്കാനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.വിവരങ്ങൾക്ക് ഫോൺ : ആറ്റിങ്ങൽ ഡിവിഷൻ 04702620574, 8289940552, വർക്കല സബ് ഡിവിഷൻ; 85476 38359.