കിളിമാനൂർ:തൊളിക്കുഴി മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ നബിദിനം ആഘോഷിച്ചു. ഇമാം മൗലവി നിസാറുദ്ദീൻ അമാനി ഉദ്ഘാടനം നിർവഹിച്ചു. ജമാഅത്ത് വൈസ് പ്രസിഡന്റ് എ.നിസാമുദ്ദീൻ തോപ്പിൽ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി എം.ഇർഷാദ്,ട്രഷറർ എ.അബ്ദുൽ കരീം,ഭാരവാഹികളായ എം.തമീമുദ്ദീൻ,ടി.താഹ,എ. അബ്ദുൽ സലാം,അനീസ്,ബുഹാരി,താജുദ്ദീൻ മൗലവി അദ്ധ്യാപകരായ ഹനീഫ ഫൈസി,ഫസിലുദ്ദീൻ മൗലവി,ഹുസൈൻ മൗലവി,ഷാജഹാൻ മൗലവി എന്നിവർ സംസാരിച്ചു.ദക്ഷിണ കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് നടത്തിയ വാർഷിക പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും എസ്.എസ്.എൽ.സി,പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും അനുമോദിച്ചു.