ration-card

അർഹരല്ലാത്തവർ മുൻഗണനാ കാർഡ് തിരിച്ചേൽപ്പിച്ചത് ഗുണമായി

തിരുവനന്തപുരം: സംസ്ഥാനത്ത് 1,19,866 കുടുംബങ്ങൾക്ക് പുതുതായി മുൻഗണനാ റേഷൻ കാർഡ്

ലഭിക്കും. അർഹരല്ലാത്തവർ കൈവശം വച്ചിരുന്ന കാർഡുകൾ തിരിച്ചേൽപ്പിച്ചതിനെ തുടർന്നാണിത്.

ആകെ 86,216 എം.എ.വൈ(മഞ്ഞ), പി.എച്ച്.എച്ച് (പിങ്ക്) കാർഡുകളാണ് തിരികെ ലഭിച്ചത്. നേരത്തേ അവശേഷിച്ചവർ ഉൾപ്പെടെയാണ് മുൻഗണനാ പട്ടികയിലേക്ക് 1,19,866 കുടുംബങ്ങളെ

കൂടി ഉൾപ്പെടുത്തിയത്. ഇതിൽ 11902 കുടുംബങ്ങൾ എ.എ.വൈ കാർഡിനും 1,06,516 കുടുംബങ്ങൾ പി.എച്ച്.എച്ച് കാ‌ർഡിനും അർഹരായി. ഇവർക്കെല്ലാം നേരത്തേ മുൻഗണനേതര കാർഡായിരുന്നു.

ഭക്ഷ്യമന്ത്രി ജി.ആർ.അനിനില്റെ അഭ്യർത്ഥനയാണ് ഇത്രത്തോളം മുൻഗണനാ കാർഡുകൾ തിരിച്ചെത്തിയതിന് കാരണം. അതിന്റെ പേരിൽ ശിക്ഷാനടപടികളുണ്ടാകില്ലെന്നും ഉറപ്പ് നൽകിയിരുന്നു . റേഷൻ കടയുടമകളുടെ സഹായത്തോടെ സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥരും രംഗത്തിറങ്ങി. തിരികെ ലഭിച്ചതിലും കൂടുതൽ കാർഡുകൾ കാസർകോട്, കോഴിക്കോട്, വയനാട്, പാലക്കാട് ജില്ലക്കാർക്ക് ലഭിക്കും.പുതിയ മുൻഗണനാ കാർഡിന് അർഹരായവർ റേഷനിംഗ് ഓഫീസിലെത്തി കാർഡ് നമ്പരും മറ്റും വാങ്ങണം. അക്ഷയകേന്ദ്രത്തിൽ നിന്ന് കാർ‌ഡ് പ്രിന്റ് ചെയ്ത് ലഭിക്കും.ജനത്തിന്റെ സഹകരണം കൊണ്ടാണ് ദൗത്യം വൻ വിജയമായതെന്ന് മന്ത്രി ജി.ആർ.അനിൽ പറഞ്ഞു.

പുതിയ

അവകാശികൾ

(ജില്ല, എണ്ണം , മഞ്ഞ, പിങ്ക് എന്ന ക്രമത്തിൽ)

തിരുവനന്തപുരം--12,459----570---11889

കൊല്ലം--------------- 10,373--- 263--- 10110

പത്തനംതിട്ട-------- 3789----- 468--- 3321

ആലപ്പുഴ------------- 10500-----353---- 10147

കോട്ടയം ---------------5153 ----- 575---- 4578

ഇടുക്കി----------------- 2678------ 837------1841

എറണാകുളം------- 8490------ 431------8059

തൃശൂർ---------------- 9567------- 826----- 8741

പാലക്കാട്------------- 18,972----- 2526---- 16,446

മലപ്പുറം--------------- 8339------ 467------ 7872

കോഴിക്കോട് -------- 11,874-----511 ------- 11363

വയനാട് -------------- 4385 ------ 2440------ 1945

കണ്ണൂർ-------------- 7799------- 832------- 6967

കാസർകോട്------ 4040---------803 ------- 3237

റേഷൻ വിഹിതം

മഞ്ഞ: 30 കിലോ അരിയും നാലു കിലോ ഗോതമ്പും സൗജന്യം. ഒരു പായ്ക്കറ്റ് ആട്ട 6 രൂപയ്ക്കും കേന്ദ്ര സർക്കാരിന്റെ പി.എം.ജി.കെ.എ.വൈ പദ്ധതി പ്രകാരം ഓരോ അംഗത്തിനും നാലു കിലോ അരിയും ഒരു കിലോ ഗോതമ്പും സൗജന്യം

പിങ്ക്: ഓരോ അംഗത്തിനും നാലു കിലോ അരിയും ഒരു കിലോ ഗോതമ്പും രണ്ടു രൂപ നിരക്കിൽ . ഗോതമ്പിനു പകരം ഒരു പായ്ക്കറ്റ് ആട്ട 8 രൂപയ്ക്ക്. പി.എം.ജി.കെ.എ.വൈ പദ്ധതി പ്രകാരം ഓരോ അംഗത്തിനും നാലു കിലോ അരിയും ഒരു കിലോ ഗോതമ്പും സൗജന്യം