digi

വെഞ്ഞാറമൂട്:പുല്ലമ്പാറ പഞ്ചായത്തിലെ 14 മുതൽ 65 വയസുവരെയുള്ളവർക്കായി നടത്തുന്ന സമ്പൂർണ ഡിജിറ്റൽ സാക്ഷരത പരിപാടിയായ ഡി.ജി പുല്ലമ്പാറയുടെ പരിശീലന പരിപാടി കളക്ടർ ഡോ.നവജ്യോത് ഖോസ ഉദ്ഘാടനം ചെയ്തു. പ്രോജക്ടിന്റെ ഭാഗമായ പൈലറ്റ് പരിശീലനം വെള്ളുമണ്ണടി,കൂനൻ വേങ്ങ വാർഡുകളിലാണ് നടക്കുന്നത്. ഇ - വിദ്യാരംഭത്തിന്റെ ഭാഗമായി സുദർശനൻ,ശാന്ത എന്നിവർക്കുള്ള ആദ്യ പരിശീലനം കളക്ടർ നിർവഹിച്ചു.പ്രോജക്റ്റിന്റെ ബ്രാൻഡ് അംബാസഡർ സുരാജ് വെഞ്ഞാറമൂട് ഓൺലൈനിൽ ആശംസകളർപ്പിച്ചു.വെള്ളു മണ്ണടി എൽ.പി.എസിൽ നടന്ന ഉദ്ഘാടന യോഗത്തിൽ പ്രസിഡന്റ് പി.വി.രാജേഷ് അദ്ധ്യക്ഷത വഹിച്ചു.കേരള ടെക്നിക്കൽ യൂണിവേഴ്സിറ്റിയിലെ എൻ.എസ്.എസ് കോ ഒാർഡിനേറ്റർ ജോയി വർഗീസ് കൈപ്പുസ്തകം ഏറ്റുവാങ്ങി. സജ്ന സത്താർ പദ്ധതി വിശദീകരണവും ദിനേശ് പപ്പൻ മൊഡ്യൂൾ പരിചയപ്പെടുത്തലും നടത്തി.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി.കോമളം,ജില്ലാ പഞ്ചായത്തംഗം കെ.ഷീലകുമാരി,ബ്ലോക്ക്‌ വൈസ് പ്രസിഡന്റ്‌ എസ്.എം റാസി,‌സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ബി.അസീന ബീവി, വൈ.വി ശോഭകുമാർ,പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.ആർ.അശ്വതി,ആർ.ബിന്ദു, പുല്ലമ്പാറ ദിലീപ്,കെ.എസ് പ്രിയ,എസ്.ഷീല,വിജയകുമാർ നമ്പൂതിരി,സെക്രട്ടറി ടി.സന്തോഷ് കുമാർ, ജൂനിയർ സൂപ്രണ്ട് കെ.കെ ബൈജു എന്നിവർ സംസാരിച്ചു. വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഇ.എ. മജീദ് സ്വാഗതവും പ്രോജക്ട് കോ ഒാർഡിനേറ്റർ ഷംനാദ് പുല്ലമ്പാറ നന്ദിയും പറഞ്ഞു.