prardhana-sammelanam

കല്ലമ്പലം: കടുവാപ്പള്ളി ജുമാ മസ്ജിദിലെ പന്ത്രണ്ട് ദിവസത്തെ നബിദിനാഘോഷത്തിന് സമാപനമായി. ദുആ സമ്മേളനം, ദീപാലങ്കാരം,മദ്രസാ അറബിക് യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾക്കുള്ള കലാസാഹിത്യ മത്സരങ്ങൾ, നബിദിന സന്ദേശ സദസ്, മൗലൂദ് പാരായണം തുടങ്ങിയവ നടന്നു.സമാപന ചടങ്ങുകളോടനുബന്ധിച്ച് നടന്ന പ്രാർത്ഥനാസമ്മേളനം കടുവാപ്പള്ളി ചീഫ് ഇമാം അബൂറബീഹ് സദഖത്തുള്ള ഉദ്ഘാടനം ചെയ്തു. കെ.ടി.സി.ടി പ്രസിഡന്റ് ഇ.ഫസിലുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു.കെ.ടി.സി.ടി ഭാരവാഹികളായ ഡോ.പി.ജെ. നഹാസ്, എ.എം.എ റഹീം, എ.നഹാസ്, എം.എസ് ഷെഫീർ, എസ്.നൗഷാദ്, മുഹമ്മദ്‌ ഷെഫീഖ്,എ.താഹ,ജെ.ബി.നവാസ്,മുനീർ മൗലവി, ഐ.മൻസൂറുദ്ദീൻ,എ.ഷാഹുദ്ദീൻ, യു.അബ്ദുൽഖലാം,എസ്.നഹാസ്,അബ്ദുൽ റഷീദ്, നവാസ് മൈലാടുംപാറ തുടങ്ങിയവർ നേതൃത്വം നൽകി. കടുവയിൽ അബൂബക്കർ മൗലവി, അൻസാരി ബാഖവി, താജുദ്ദീൻ മന്നാനി, നസറുള്ള മൗലവി, അബ്ദുൽ റഹീം മൗലവി, അബ്ദുൽ ബാസിത് മന്നാനി, ഡോ.അസറുദ്ദീൻ എന്നിവർ നബിദിനസന്ദേശം നൽകി.