vaccine

പത്തു ദിവസത്തിനിടെ 9.83 ലക്ഷം പേർക്ക് വാക്‌സിൻ


തിരുവനന്തപുരം : അതിതീവ്രമഴയും കെടുതികളും ഉയർത്തുന്ന വെല്ലുവിളികളെ അതിജീവിച്ച് സംസ്ഥാനത്ത് കൊവിഡിനെതിരായ പോരാട്ടം തുടരുന്നു. പ്രതികൂല സാഹചര്യത്തിലും വാക്‌സിൻ വിതരണം പുരോഗമിക്കുന്നു. ഈ മാസം എട്ടു മുതൽ 18 വരെയുള്ള പത്ത് ദിവസത്തിനിടെ 9,83,603 പേരാണ് വാ‌ക്‌സിനെടുത്തത്.

പ്രളയവും ഉൾപൊട്ടലും സംഭവിച്ച ദിവസങ്ങളിൽ ദുരന്ത മേഖലകളിൽ വാക്‌സിൻ വിതരണം മുടങ്ങിയത് ഒഴിച്ചാൽ ജില്ലയുടെ മറ്റു ഭാഗങ്ങളിൽ വാക്‌സിൻ വിതരണം തടപ്പെട്ടില്ല. ശക്തമായ മഴയുള്ള ദിവസങ്ങളിൽ വാക്‌സിൻ വിതരണം മന്ദഗതിയിലായിരുന്നു. കോട്ടയം, ഇടുക്കി,പത്തനംതിട്ട ജില്ലകളിൽ ഈ ദിവസങ്ങളിൽ വാക്‌സിനെടുത്തവർ വളരെ കുറഞ്ഞു. കനത്ത മഴ പെയ്‌ത ശനിയാഴ്ച 43,515 പേരാണ് വാക്‌സിനെടുത്തത്. കോട്ടയത്ത് 1300, ഇടുക്കിയിൽ 1444,പത്തനംതിട്ട 2066 എന്നിങ്ങനെ. വാക്‌സിൻ എടുക്കേണ്ട ജനസംഖ്യയുടെ 94ശതമാനത്തിന് ഒരു ഡോസും (2,51,14,027), 46.2 ശതമാനത്തിന് രണ്ട് ഡോസും (1,23,54,628) നൽകി കഴി‌ഞ്ഞു. വാക്‌സിൻ കേന്ദ്രങ്ങളിൽ തിരക്കില്ല. ഓൺലൈനിൽ ഇഷ്ടാനുസരണം സ്ലോട്ടും ലഭ്യമാണ്.

വരും ദിവസങ്ങളിൽ കനത്തമഴ ഉണ്ടാകുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ

വാ‌ക്‌സിനെടുക്കാൻ എത്തുന്നവർക്ക് ബുദ്ധിമുട്ട് ഇല്ലാത്തവിധം മുന്നൊരുക്കം സ്വീകരിച്ചതായും ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.

പത്തുദിവസത്തെ

വാക്‌സിൻ വിതരണം

8ന് 1,15,467

9ന് 52,162

10ന് 13,794

11ന് 1,43,677

12ന് 1,33,857

13ന് 72,789

14ന് 48,684

15ന് 43,515

16ന് 1,76,194

17ന് 13,167

18ന് 1,70,297