oct19e

ആറ്റിങ്ങൽ: ആറ്റിങ്ങൽ ഗവ. ബോയ്സ് എച്ച്.എസ്.എസിന്റെ മതിൽ റോഡിലേക്ക് ചരിഞ്ഞ് അപകടാവസ്ഥയിലായിട്ട് മാസങ്ങൾ കഴിയുന്നു. മഴ കനത്തതോടെ മതിൽ കൂടുതലായി ചരി‌ഞ്ഞിരിക്കുകയാണ്. സ്കൂളിന്റെ ഇടത് വശത്തെ ഗ്രൗണ്ടിനോട് ചേർ‌ന്ന ഭാഗത്ത് പത്തടി പൊക്കമുള്ള മതിലിന്റെ 15 മീറ്റ‍ർ വരുന്ന ഭാഗമാണ് വിള്ളൽ വീണ് റോഡിലേക്ക് തള്ളി നിൽക്കുന്നത്. സ്കൂളിന്റെ ഭാഗത്തു നിന്ന് മൈതാനം ചുറ്റി കരിച്ചിയിലേക്ക് പോകുന്ന റോഡിനോടു ചേർന്നാണ് ഈ മതിൽ. കാൽനട യാത്രക്കാരും വാഹനങ്ങളും കടന്നുപോകുന്ന റോഡിലേക്കാണ് മതിൽ ചരിഞ്ഞു നിൽക്കുന്നത്. മതിൽ അപകടാവസ്ഥയിലാണെന്ന് സ്കൂൾ അധിക‌‌‌ൃതരെ അറിയിച്ചിരുന്നെങ്കിലും മതിൽ പൊളിച്ചു പണിയാൻ നടപടിയെടുത്തിട്ടില്ല.