വർക്കല: എൻ.സി.പി വർക്കല നിയോജകമണ്ഡലം കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ നിർവഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് എൻ. ശക്തിധരൻ അദ്ധ്യക്ഷത വഹിച്ചു. ദേശീയ വർക്കിംഗ് കമ്മിറ്റി അംഗം അഡ്വ. വർക്കല ബി.രവികുമാർ, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ കെ.ആർ. രാജൻ, സുഭാഷ് പുഞ്ചക്കോട്ടിൽ, സംസ്ഥാന സെക്രട്ടറി കെ .ഷാജി, ജില്ലാ പ്രസിഡന്റ് തിരുപുറം ഗോപൻ, ജില്ലാ ജനറൽ സെക്രട്ടറിമാരായ അഡ്വ. എസ്. സുനിൽ, അഡ്വ. വി.ആർ. സ്വാമിനാഥൻ, കെ. രാധിക, അഡ്വ. സഞ്ജയൻ, ജില്ലാ വൈസ് പ്രസിഡന്റ് മാരായ വി. രാധാകൃഷ്ണക്കുറുപ്പ്, ഇടക്കുന്നിൽ മുരളി, ഗ്രാമപഞ്ചായത്തംഗം ആർ. അഭിരാജ്, ജെ. സുരേഷ്ലാൽ, വി. ശിവപ്രസാദ്, എ. സുരേഷ്, ആർ. ഉദയകുമാർ, വി. മണികണ്ഠൻ, സി.എസ്. മോഹൻ എന്നിവർ പങ്കെടുത്തു.