വർക്കല: ഇലകമൺ ഗ്രാമപഞ്ചായത്തിൽ നിർവഹണ പ്രവർത്തികളുടെ ജീയോ ടാഗിംഗ് നടത്തുന്നതിനും ബില്ലുകൾ ഇ - ഗ്രാമസ്വരാജ് പോർട്ടലിൽ തയ്യാറാക്കുന്നതിനുമായി ദിവസ വേതനാടിസ്ഥാനത്തിൽ ഒരു പ്രോജക്ട് അസിസ്റ്റന്റിനെ ആവശ്യമുണ്ട്. മൂന്ന് വർഷത്തെ ഡിപ്ലോമാ ഇൻ കൊമേഴ്സ്യൽ പ്രാക്ടീസ് / ഡിപ്ലോമാ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് ബിസിനസ് മാനേജ്മെന്റ് അല്ലെങ്കിൽ ബിരുദവും ഒരു വർഷത്തിൽ കുറയാതെയുള്ള അംഗീകൃത ഡി.സി.എ അല്ലെങ്കിൽ പി.ജി.ഡി.സി.എ എന്നിവയിലേതെങ്കിലും യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. 2021 ജനുവരി 1ന് 18നും 30നുമിടയിൽ പ്രായം ഉണ്ടായിരിക്കണം. നിശ്ചിത യോഗ്യതയുള്ളവർ ഫോട്ടോ പതിച്ച് ഫോൺനമ്പരും ഇ മെയിൽ ഐഡിയും രേഖപ്പെടുത്തിയ അപേക്ഷയും സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം നവംബർ 1ന് വൈകിട്ട് 3ന് മുൻപ് ഗ്രാമപഞ്ചായത്ത് ഓഫീസിൽ സമർപ്പിക്കണമെന്ന് സെക്രട്ടറി അറിയിച്ചു.