pig

കല്ലറ: തൊഴിലുറപ്പ് തൊഴിലാളിക്ക് കാട്ടുപന്നിയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റു. മുതുവിള പരപ്പിൽ അഖിലാ ഭവനിൽ ശോഭനയ്ക്കാണ് (57) കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റത്. റബർ തോട്ടത്തിൽ തൊഴിലുറപ്പിന്റെ ഭാഗമായി കാട് തെളിക്കുന്നതിനിടെയാണ് കാട്ടുപന്നിക്കൂട്ടം ഇവരെ ആക്രമിച്ചത്. കാട്ടുപന്നികളെ കണ്ട് തൊഴിലാളികൾ ഓടി മാറുന്നതിനിടയിലാണ് ശോഭനയുടെ കാലിൽ കാട്ടുപന്നി കുത്തിയത്. തുടർന്ന് നാട്ടുകാർ ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിലും തുടർന്ന് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.