vld-1

വെള്ളറട: ജനാധിപത്യ കേരള കോൺഗ്രസ് പാറശാല നിയോജകമണ്ഡലം കമ്മിറ്റി ഓഫീസ് വെള്ളറട കെ.എസ്.ആർ.ടി.സി ഡിപ്പോയ്ക്ക് എതിർവശം നിയോജകമണ്ഡലം പ്രസിഡന്റ് ചേനാട് രാജൻ ജോണിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ പ്രസിഡന്റ് വാമനാപുരം പ്രകാശ് കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി തോമസ് ഫെർണാണ്ടസ്, ജില്ലാ വൈസ് പ്രസിഡന്റ് ആന്റണി വെള്ളറട, നിയോജകമണ്ഡലം ജനറൽ സെക്രട്ടറി റോബിൻ പ്ളാവിള, ഡി. സ്വാമിദാസ്, കെ. പൊന്നുമണി, മോഹനൻ ആശാരി, സൈമൺ, സത്യൻ തുടങ്ങിയവർ സംസാരിച്ചു.