oct19f

ആറ്റിങ്ങൽ: ഗവ. നഴ്സറി സ്കൂൾ വളപ്പിൽ കടപുഴകിയ മരം മുറിച്ചു നീക്കാത്തതിൽ പ്രതിഷേധം. രണ്ട് മാസം മുൻപാണ് സ്കൂൾ വളപ്പിൽ നിന്ന വാകമരം പിഴുത് വീണത്. മരം അപകടാവസ്ഥയിൽ നിൽക്കുന്നത് നാട്ടുകാരും സ്കൂൾ അധികൃതരും രക്ഷിതാക്കളും നഗരസഭയെ അറിയിച്ചിട്ടും മുറിച്ചു മാറ്റിയില്ല. മരം വീണ് സ്കൂൾ മുറ്റത്തുണ്ടായിരുന്ന കൊടിമരം തകർന്നു. അടുത്തിടെ തൊഴിലുറപ്പ് തൊഴിലാളികളാണ് ഇതിന്റെ ചില്ലകൾ മുറിച്ചു മാറ്റിയത്. അടയന്തരമായി മരം മുറിച്ചുനീക്കി സ്കൂൾ പരിസരം ശുചീകരിക്കണമെന്ന് രക്ഷിതാക്കൾ ആവശ്യപ്പെട്ടു.