വെള്ളറട: ഗ്രാമശബ്ദം സാഹിത്യ സാംസ്കാരിക കൂട്ടായ്മയുടെ വാർഷിക ആഘോഷം സി.കെ. ഹരീന്ദ്രൻ എം.എൽ.എ നിർവഹിച്ചു. പ്രസിഡന്റ് റോബിൻ പ്ളാവിള അദ്ധ്യക്ഷത വഹിച്ചു. സിവിൽ സവീസ് പരീക്ഷയിൽ റാങ്ക് കരസ്ഥമാക്കിയ ശ്രീതു എസ്.എസ്, കേരള സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് നേടിയ ഡോ. ലിൻ രാജ്, സാഹിത്യകാരൻ ഒറ്റശേഖരമംഗലം വിജയകുമാർ, ഗാനരചയിതാവ് അരുൺ ഡാനിയേൽ, എന്നിവരെ ചടങ്ങിൽ ആദരിച്ചു. വെള്ളറട ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ദീപ്തി, പെരുങ്കടവിള ബ്ളോക്ക് പഞ്ചായത്ത് അംഗം ആനി പ്രസാദ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.ജി. മംഗളദാസ്, കൂതാളി ഷാജി, സിവിൻ മുട്ടച്ചൽ, വിജി വിൽസന്റ്, വീരേന്ദ്ര കുമാർ, യുവ കവിമാരായ സനൽ ഡാലുമുഖം, സനൽ കുകിലൂർ, സുരേഷ് വെട്ടിയറാം തുടങ്ങിയവർ സംസാരിച്ചു. യോഗത്തിൽ സംഘം സെക്രട്ടറി ലിൻരാജ് സ്വാഗതവും ശ്യാം കുമാർ നന്ദിയും രേഖപ്പെടുത്തി.