ബാലരാമപുരം: കോവളം നിയോജക മണ്ഡലത്തിലെ കട്ടച്ചൽക്കുഴി – ഇടുവ, ആട്ടറമ്മൂല - പുന്നക്കുളം എന്നീ റോഡുകൾക്ക് പ്രധാനമന്ത്രി ഗ്രാം സഡക് യോജന പദ്ധതിയിൽ ഉൾപ്പെടുത്തി 5 കോടി 51 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി അഡ്വ. എം. വിൻസെന്റ് എം.എൽ.എ അറിയിച്ചു.
കട്ടച്ചൽക്കുഴി ഇടുവ റോഡിന് 2.41 കോടി രൂപയാണ് അനുവദിച്ചത്. ഇതിൽ 1.43 കോടി കേന്ദ്രവിഹിതവും 97.44 ലക്ഷം സംസ്ഥാന വിഹിതവുമാണ്. ആട്ടറമ്മൂല പുന്നക്കുളം റോഡിന് 3.9 കോടി രൂപയാണ് അനുവദിച്ചത്. ഇതിൽ 1.84 കോടി കേന്ദ്രവിഹിതവും 1.24 കോടി സംസ്ഥാന വിഹിതവുമാണ്. സാങ്കേതിക അനുമതി ലഭിച്ചാലുടൻ ടെൻഡർ നടപടികൾ പൂർത്തീകരിച്ച് റോഡിന്റെ പുനഃരുദ്ധാരണം തുടങ്ങാൻ കഴിയുമെന്നും എം.എൽ.എ പറഞ്ഞു.