തിരുവനന്തപുരം: വയലാർ രാമവർമ്മ സാംസ്കാരിക വേദിയുടെ സാഹിത്യ പുരസ്കാരം കവിയും ഗാന രചയിതാവുമായ മുരുകൻ കാട്ടാക്കടയ്ക്കും, സംഗീത പുരസ്കാരം പിന്നണി ഗായകൻ ജി. വേണുഗോപാലിനും നൽകും. 25,000 രൂപയും പ്രശസ്തി പത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്കാരം. കൈതപ്രം ദാമോദരൻ നമ്പൂതിരി, പെരുമ്പാവൂർ ജി. രവീന്ദ്രനാഥ്, ഡോ. ജോർജ് ഓണക്കൂർ, പന്ന്യൻ രവീന്ദ്രൻ എന്നിവർ അടങ്ങിയ ജൂറിയാണ് പുരസ്കാര ജേതാക്കളെ നിർണയിച്ചത്. ഈ മാസം 26ന് നടക്കുന്ന ചടങ്ങിൽ പുരസ്കാരങ്ങൾ നൽകും.