ചേരപ്പള്ളി: ആര്യനാട് സർവീസ് സഹകരണ ബാങ്കിൽ സാമ്പത്തിക തട്ടിപ്പ് നടത്തിയ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നും ഡി.വൈ.എഫ്.ഐ നേതാവിന്റെ പങ്ക് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് പറണ്ടോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ 10ന് പറണ്ടോട് ശാഖയ്ക്ക് മുന്നിൽ പ്രതിഷേധ ധർണ നടത്തും. ആനാട് ജയൻ ഉദ്ഘാടനം ചെയ്യും. എൻ. ജയമോഹനൻ, കെ.കെ. രതീഷ്, ഷിജി കേശവൻ, ഷാമിലാബീഗം, സോമൻ നായർ എന്നിവർ സംസാരിക്കും.