niyamasabha

തിരുവനന്തപുരം: കഴിഞ്ഞ ദിവസത്തെ പ്രകൃതിദുരന്തങ്ങളിൽ മരിച്ചവർക്ക് ആദരാഞ്ജലി അർപ്പിച്ച് നിയമസഭ ഇന്ന് താത്ക്കാലികമായി പിരിയും. മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും സ്പീക്കറും മറ്റ് കക്ഷിനേതാക്കളും സംസാരിക്കും.

എം.എൽ.എമാരിൽ ഭൂരിഭാഗവും ദുരന്ത നിവാരണപ്രവർത്തനങ്ങൾക്ക് മണ്ഡലങ്ങളിലായതിനാൽ ഇന്ന് മുതൽ വെള്ളിയാഴ്ച വരെ സഭാസമ്മേളനം നിറുത്തണമെന്ന പ്രമേയം മുഖ്യമന്ത്രി അവതരിപ്പിക്കും.

മഴ തീവ്രമായില്ലെങ്കിൽ തിങ്കളാഴ്ച സഭാസമ്മേളനം പുനരാരംഭിക്കാനാണ് ധാരണ. സഭ ചേരാത്ത മൂന്ന് ദിവസങ്ങളിൽ ഷെഡ്യൂൾ ചെയ്ത ബില്ലുകൾ പുനഃക്രമീകരിക്കുന്നത് ഇന്ന് കാര്യോപദേശക സമിതി തീരുമാനിക്കും.

നവംബർ 11 വരെയാണ് സഭാസമ്മേളനം നിശ്ചയിച്ചിട്ടുള്ളത്. ഇത് നീട്ടണോ ബില്ലുകൾ ഒരുമിച്ചെടുത്ത് നിശ്ചയിച്ച പോലെ സഭ അവസാനിപ്പിക്കണോ എന്ന് ഇന്ന് തീരുമാനിക്കും.