samme

വെഞ്ഞാറമൂട് :സ്ത്രീകൾക്ക് വേണ്ടി വാദിച്ച ആദ്യത്തെ മഹത് വ്യക്തിത്വമാണ് പ്രവാചകൻ മുഹമ്മദ്‌ എന്ന് ദക്ഷിണ കേരള ജംഇയ്യത്തുൽ ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ്‌ കുഞ്ഞു മൗലവി പറഞ്ഞു.വെഞ്ഞാറമൂട് മുസ്ലിം ജമാഅത്ത് ഐക്യവേദി വെഞ്ഞാറമൂട് ജമാഅത്ത് അങ്കണത്തിൽ സംഘടിപ്പിച്ച നബിദിന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.വെഞ്ഞാറമൂട് ജമാഅത്ത് പ്രസിഡന്റ്‌ എ.എ. റഷീദ് അദ്ധ്യക്ഷത വഹിച്ചു.പനവൂർ ജമാഅത്ത് ഇമാം ഷമീം അമാനി നബിദിന സന്ദേശം നൽകി.സെൻട്രൽ ജുമാ മസ്ജിദ് ഇമാം പനവൂർ നവാസ് മന്നാനി മുഖ്യ പ്രഭാഷണം നടത്തി. ഐക്യവേദി കൺവീനർ പനയമുട്ടം വി.എം. ഫത്തഹുദീൻ റഷാദി സ്വാഗതം പറഞ്ഞു. വെഞ്ഞാറമൂട് ജമാഅത്ത് ഇമാം നാസറുദ്ധീൻ മന്നാനി,തേമ്പാമൂട് ദാറുൽ അൻവാർ അറബിക് കോളേജ് അദ്ധ്യാപകൻ ഉനൈസ് ബാക്കവി, മാണിക്കൽ ജമാഅത്ത് ഇമാം നിസാറുദ്ധീൻ ബാക്കവി,പ്രസിഡന്റ്‌ മാണിക്കൽ അഷറഫ്,പുല്ലമ്പാറ ജമാഅത്ത് പ്രസിഡന്റ്‌ ആരുടിയിൽ താജ്,പനയമുട്ടം ജമാഅത്ത് പ്രസിഡന്റ്‌ റഹീം ആട്ടുകാൽ,റാഫി മന്നാനി,അജിംഷാ അമാനി,ആനച്ചൽ ജമാഅത്ത് സെക്രട്ടറി ജഹാംഗീർ എന്നിവർ സംസാരിച്ചു.