prasanth

ആര്യനാട്:കർഷക സംഘം ആര്യനാട് ലോക്കൽ സമ്മേളനം പി.എസ്.പ്രശാന്ത് ഉദ്ഘാടനം ചെയ്തു.ലോക്കൽ കമ്മിറ്റി പ്രസിഡന്റ് സുനിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു.ഏരിയാ പ്രസിഡന്റ് വി.വിജു മോഹൻ മുഖ്യപ്രഭാഷണം നടത്തി.സി.പി.എം.ആര്യനാട് ലോക്കൽ സെക്രട്ടറി അശോകൻ,കർഷക സംഘം ലോക്കൽ സെക്രട്ടറി സതീശൻ എന്നിവർ സംസാരിച്ചു.പുതിയ ഭാരവാഹികളായി സുനിൽ കുമാർ (പ്രസിഡന്റ്),സതീശൻ (സെക്രട്ടറി) വീണ്ടും തിരഞ്ഞെടുത്തു.