ആര്യനാട്: തേവിയാരുകുന്നിൽ വീണ്ടും കാട്ടുപോത്തിറങ്ങിയതോടെ ജനം ഭീതിയിൽ. മൺപുറം വഴി ബൗണ്ടർമുക്കിലേക്കും തുടർന്ന് തേവിയാരുകുന്ന് ഗവ. ട്രൈബൽ എൽ.പി സ്കൂളിന് സമീപത്തേക്കുമാണ് കാട്ടുപോത്ത് എത്തിയത്. തിങ്കളാഴ്ച പുലർച്ചേ 4.30 ഒാടെയാണ് പോത്തിനെ കണ്ടത്. തുടർന്ന് പ്രദേശവാസികൾ ഒാടിച്ച് ആറ്റുമുക്കിലേക്ക് വിടുകയായിരുന്നു. നിരവധി പേരാണ് രാവിലെ പ്രഭാത സവാരിക്കും കായിക പരിശീലനത്തിനുമായി സ്കൂൾ ഗ്രൗണ്ടിൽ എത്തുന്നത്. ഞായറാഴ്ച പ്രദേശത്ത് കണ്ട പോത്തിനെ നാട്ടുകാരും വനം വകുപ്പ് അധികൃതരും ചേർന്ന് പുളിനിന്നകാല പ്രദേശത്തേക്ക് കയറ്റി വിട്ടിരുന്നു.