തിരുവനന്തപുരം: കെ.എ.എസിൽ (സ്‌ട്രീം 1) ഏഴാം റാങ്ക് നേടിയ ആൽഫ.എസ്.എസിനെ ഇന്ത്യൻ അസോസിയേഷൻ ഒഫ് ലായേഴ്സ് (ഐ.എ.എൽ) സംസ്ഥാന കമ്മിറ്റി ആദരിച്ചു.ഐ.എ.എൽ സംസ്ഥാന പ്രസിഡന്റും അഡീഷണൽ അഡ്വക്കേറ്റ് ജനറലുമായ കെ.പി.ജയചന്ദ്രൻ ഉപഹാരം നൽകി.ദേശീയ വൈസ് പ്രസിഡന്റ് അഡ്വ.ഇന്ദിരാ രവീന്ദ്രൻ പൊന്നാട അണിയിച്ചു.ജില്ലാ കമ്മിറ്റിക്ക് വേണ്ടി അഡ്വ.എസ്.എസ്.ജീവനും, വഞ്ചിയൂർ യൂണിറ്റ് കമ്മിറ്റിക്ക് വേണ്ടി അഡ്വ.പ്രതീഷ് മോഹനനും, എ.പി. സരിത് ഫൗണ്ടേഷന് വേണ്ടി അഡ്വ.സി.എ.നന്ദകുമാറും ഉപഹാരം നൽകി അനുമോദിച്ചു.തിരുവനന്തപുരം ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ.എസ്.എസ്.ബാലു,ഉപഭോക്ത തർക്കപരിഹാര കമ്മിഷൻ മെമ്പർ വിജു.വി.ആർ, അഡ്വ.എസ്.എൽ.സജി, അഡ്വ.ദിലീപ് ഖാൻ എന്നിവർ സന്നിഹിതരായിരുന്നു.