പാറശാല:കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പേമാരിയിൽ തേനീച്ച കർഷകർക്ക് വൻ
നഷ്ടമുണ്ടായി.മഴയെ തുടർന്ന് വെള്ളക്കെട്ട് ഉണ്ടായപ്പോൾ താലൂക്കിന്റെ പല മേഖകളിലായി സ്ഥാപിച്ചിരുന്ന തേനീച്ച കൂടുകളിൽ പലതും വെള്ളപ്പാച്ചിലിൽ ഒലിച്ചുപോയതും വെള്ളത്തിൽ താഴ്ന്നുപോയതുമാണ് കാരണം. അമരവിള,തൊഴുക്കൽ, മാവിളക്കടവ്, വ്ലാത്താങ്കര എന്നിവിടങ്ങളിലായി സ്ഥാപിച്ചിരുന്ന 500 ൽ പരം തേനീച്ചക്കൂടുകൾ മഴയെ തുടർന്നുള്ള വെള്ളപ്പാച്ചിലിനിടെ ഒലിച്ചുപോയിട്ടുണ്ട്. വി.കെ ഹണി ഉടമ ജോസിനാന് ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായത്. നഷ്ടങ്ങൾക്കെതിരെ തേനീച്ച കർഷകർക്ക് സർക്കാരിൽ നിന്നും എന്തെങ്കിലും സഹായങ്ങൾ ലഭിച്ചാൽ മാത്രമേ തൊഴിലിൽ തുടരാനാകൂ എന്നതാണ് കർഷകർ പറയുന്നത്.