1

വിഴിഞ്ഞം: കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയിൽ ഓല മേഞ്ഞ വീട് തകർന്നു. ആളപായമില്ല. കോവളം വയ്ക്കോൽകുളം റോഡിൽ ആവാടുതുറ പ്ലാവിളയിൽ രാജമ്മയുടെ ഓല മേഞ്ഞ വീടാണ് പൂർണമായും തകർന്നത്. ഈ സമയം വീടിനുള്ളിൽ ആരുമുണ്ടാകാതിരുന്നതിനാൽ വൻ അപകടം ഒഴിവായി. വീട് തകർന്നുവെങ്കിലും വീട്ടിലേക്കുള്ള വൈദ്യുത ബന്ധം വേർപ്പെട്ടിരുന്നില്ല. സംഭവമറിഞ്ഞ് എത്തിയ കോവളം സ്റ്റേഷനിലെ പൊലീസ് ബീറ്റ് പട്രോൾ സംഘത്തിലെ എ.എസ്.ഐ ബിജു, സി.പി.ഒ പ്രീതാ ലക്ഷ്മി എന്നിവരുടെ ഇടപെടലിലൂടെ വൈദ്യുത ബന്ധം ഒഴിവാക്കി. വീട് നഷ്ടമായ രാജമ്മയും മകൻ സുരേഷ് കുമാറും സമീപത്തെ ബന്ധുവീട്ടിൽ അഭയം തേടിയിരിക്കുകയാണ്.