നെടുമങ്ങാട്:ജമാഅത്ത് കമ്മിറ്റികളുടെ നേതൃത്വത്തിൽ ഗ്രാമീണ മേഖലയിൽ നബിദിനാഘോഷം സംഘടിപ്പിച്ചു. അന്നദാനവും കുട്ടികളുടെ കലാപരിപാടികളും സംഘടിപ്പിച്ചു.നെടുമങ്ങാട് ടൗൺ മുസ്ലിം ജമാഅത്തിൽ ആഘോഷം മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്തു. ജമാഅത്ത് പ്രസിഡന്റ് എ.എ റഷീദിന്റെ അദ്ധ്യക്ഷതയിൽ എസ്.എസ്.എൽ.സി/ പ്ലസ്‌ടു പരീക്ഷകളിൽ മികച്ച വിജയം കരസ്ഥമാക്കിയ കുട്ടികൾക്ക് ഉപഹാര സമർപ്പണവും നടന്നു.അടൂർ പ്രകാശ് എം.പി സമ്മാനദാനം നിർവഹിച്ചു. ടൗൺ ജമാഅത്ത് ചീഫ് ഇമാം ആബിദ് മൗലവി നബിദിന സന്ദേശം നൽകി. വാളിക്കോട്‌ മുസ്ലിം ജമാഅത്ത് ഇമാം സിദ്ദിഖ് അഹ്‌സനി പ്രസംഗിച്ചു. നെടുമങ്ങാട് താലൂക്കിലെ മുപ്പതോളം ജമാഅത്ത് കമ്മിറ്റികളുടെ നേതൃത്വത്തിൽ വൈവിദ്ധ്യമാർന്ന ആഘോഷ പരിപാടികളും അന്നദാനവും നടന്നു.