ചേരപ്പള്ളി : കേരള കർഷക സംഘം ആര്യനാട് മേഖല കൺവെൻഷൻ ജില്ലാ വൈസ് പ്രസിഡന്റ് പി.എസ്.പ്രശാന്ത് ഉദ്ഘാടനം ചെയ്തു. ഇറവൂർ കെ. സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു.ആര്യനാട് പഞ്ചായത്ത് പ്രസിഡന്റ് വി. വിജുമോഹൻ, സി.പി.എം വിതുര ഏര്യാകമ്മിറ്റി അംഗങ്ങളായ എൻ. ശ്രീധരൻ, കെ. റെജി, ബി. സതീശൻ നായർ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ഇറവൂർ കെ. സുനിൽകുമാർ (പ്രസിഡന്റ്),ഷിനു,ഗീത (വൈസ് പ്രസിഡന്റുമാർ), ബി. സതീശൻ നായർ (സെക്രട്ടറി), സെബാസ്റ്റ്യൻ, വേലായുധൻ (ജോയിന്റ് സെക്രട്ടറിമാർ), ഹുസൈൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.