തിരുവനന്തപുരം : പൂജപ്പുര ജംഗ്ഷനിൽ,ജല അതോറിട്ടി കരമന സെക്ഷൻ പരിധിയിൽ വരുന്ന കുടിവെള്ള പൈപ്പ് ലൈനിൽ അടിയന്തര അറ്റകുറ്റപ്പണി നടക്കുന്നതിനാൽ തിരുമല,കുന്നപ്പുഴ,വലിയവിള,ഇലിപ്പോട്,മരുതംകുഴി, പുന്നയ്‌ക്കാമുഗൾ,പൂജപ്പുര,വട്ടവിള, തമലം,കാലടി,പാപ്പനംകോട്,കരമന,മേലാറന്നൂർ, മരുതൂർകടവ്, തളിയിൽ,കിളളിപ്പാലം തുടങ്ങിയ പ്രദേശങ്ങളിൽ ഇന്ന് വൈകിട്ട് 7 മുതൽ അടുത്ത 24 മണിക്കൂർ ജലവിതരണം ഭാഗികമായി തടസപ്പെടുമെന്ന് ജല അതോറിട്ടി അറിയിച്ചു.