കല്ലമ്പലം: കാസിമിന്റെ കടൽ എന്ന ചിത്രത്തിലെ ബിലാൽ എന്ന കഥാപാത്രത്തെ അനശ്വരമാക്കി ഏറ്റവും മികച്ച ബാലനടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം കരസ്ഥമാക്കിയ നാവായിക്കുളം വെട്ടിയറ സ്വദേശി എസ്. നിരഞ്ചനെ ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ. റഹിം വീട്ടിലെത്തി അഭിനന്ദിച്ചു. നിരഞ്ചനെ ചലച്ചിത്രരംഗത്തേക്ക് ആനയിച്ച സാപ്പിയൻസ് ഗ്രൂപ്പ് ഒഫ് തീയറ്റർ ആർട്സ് ആൻഡ് ഐഡിയാസിന്റെ ആസ്ഥാനവും റഹിം സന്ദർശിച്ചു. ജില്ലാ സെക്രട്ടറി കെ.പി. പ്രമോഷ്, ബ്ലോക്ക് സെക്രട്ടറി ജെ. ജിനേഷ് കിളിമാനൂർ, പ്രസിഡന്റ് എ.ആർ. നിയാസ്, ട്രഷറർ ഡി. രജിത് നഗരൂർ എന്നിവർ പങ്കെടുത്തു.