anumodikunnu

കല്ലമ്പലം:നാവായിക്കുളം ഗ്രാമ പഞ്ചായത്തിലെ സംസ്ഥാന അവാർഡ് നേടിയ ബാലതാരം നിരഞ്ജനെ ആർ.എസ്.പി നാവായിക്കുളം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു.ആർ.എസ്.പി കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം ഷിബു ബേബിജോൺ നിരഞ്ജന്റെ വീട്ടിലെത്തി മൊമെന്റോ നൽകിയും പൊന്നാട അണിയിച്ചുമാണ് അനുമോദിച്ചത്.നേതാക്കളായ കെ.ബിന്നി,പുലിയൂർ ചന്ദ്രൻ,ബൈജു എന്നിവർ പങ്കെടുത്തു.നിരഞ്ജന്റെ അഭിനയ രംഗത്തെ ഉയർച്ചയിൽ പരമാവധി സഹായ സഹകരണം ഷിബു ബേബിജോൺ വാഗ്ദാനം ചെയ്തു.