general

ബാലരാമപുരം:ഐത്തിയൂർ റസിഡന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ അവാർഡ് വിതരണവും ജനപ്രതിനിധികൾക്ക് സ്വീകരണവും നൽകി.അഡ്വ.എം.വിൻസെന്റ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് നെൽസൺ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ മുഖ്യപ്രഭാഷണവും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.മോഹനൻ അവാർഡ് വിതരണം നടത്തി.പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാമിലാബീവി,​പി.ആർ.ഒ ബിജു,​എസ്.ഐ വിനോദ് കുമാർ,​വാർഡ് മെമ്പർ സുനിത,​ഫ്രാബ്സ് പ്രസിഡന്റ് പൂങ്കോട് സുനിൽ ജനറൽ സെക്രട്ടറി ബാലരാമപുരം അൽഫോൺസ്,​ട്രഷറർ ഷൈൻ എന്നിവർ സംബന്ധിച്ചു.സെക്രട്ടറി എം.എം നൗഷാദ് സ്വാഗതവും ഗോപകുമാർ നന്ദിയും പറഞ്ഞു.