മുടപുരം:എ.ഐ.വൈ.എഫ് കിഴുവിലം മേഖലാസമ്മേളനം ജില്ലാ സെക്രട്ടറി ആർ.എസ്.ജയൻ ഉദ്‌ഘാടനം ചെയ്തു.ജിതിൻ രാജിന്റെ അദ്ധ്യക്ഷതയിൽ കണിയാപുരം രാമചന്ദ്രൻ സ്മാരകത്തിൽ ചേർന്ന സമ്മേളനത്തിൽ സി.പി.ഐ കിഴുവിലം ലോക്കൽ കമ്മിറ്റി സെക്രട്ടറി എ.അൻവർഷാ,എ.ഐ.വൈ.എഫ് ചിറയിൻകീഴ് മണ്ഡലം സെക്രട്ടറി അനസ്,മണ്ഡലം വൈസ് പ്രസിഡന്റ് ഗഫൂർ,സി.പി.ഐ ലോക്കൽ കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറി മനേഷ് കൂന്തള്ളൂർ എന്നിവർ സംസാരിച്ചു. മേഖല കമ്മിറ്റി ഭാരവാഹികളായി ജിതിൻ രാജ് (പ്രസിഡന്റ്),ആതിര അരുൺ (വൈസ് പ്രസിഡന്റ്),മുഹമ്മദ് ഷാജു (സെക്രട്ടറി),രാജേഷ്.ആർ (ജോയിന്റ് സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.