വെഞ്ഞാറമൂട് : നെല്ലനാട് ഗ്രാമപഞ്ചായത്തിന്റെ സമ്പൂർണ്ണ വാക്സിനേഷൻ പ്രഖ്യാപനവും ആരോഗ്യ പ്രവർത്തകരെയും സന്നദ്ധപ്രവർത്തകരെയും യൂണിവേഴ്സിറ്റി പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെയും ആദരിക്കുന്ന ചടങ്ങ് ഡി.കെ. മുരളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ബീന രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.കീഴായിക്കോണം സോമൻ,സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ സുധീർ, ഉഷാകുമാരി, സജീന ബീവി, പഞ്ചായത്ത് മെമ്പർമാരായ മാണിക്യമംഗലം ബാബു, ഹരിപ്രസാദ്, ഡോക്ടർ സജികുമാർ, എച്ച്.ഐ സന്തോഷ് കുമാർ, മറ്റു ജനപ്രതിനിധികൾ, ജില്ലാ പഞ്ചായത്ത് മെമ്പർ ലീലാകുമാരി എന്നിവർ പങ്കെടുത്തു.