yh

വർക്കല :റെയിൽവേ സ്വകാര്യ വത്കരണത്തിനെതിരെയും,പാസഞ്ചർ ട്രെയിൻ ഉൾപ്പെടെയുള്ള മുഴുവൻ ട്രെയിൻ സർവീസുകളും പുനസ്ഥാപിക്കുക,സീസൺ ടിക്കറ്റും യാത്രാ ആനുകൂല്യങ്ങളും പുനസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് എ.ഐ.ടി.യു.സി വർക്കല റെയിൽവേ സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചും ധർണയും എ.ഐ.ടി.യു.സി സംസ്ഥാന വർക്കിംഗ് കമ്മിറ്റി അംഗം മനോജ് ബി. ഇടമന ഉദ്ഘാടനം ചെയ്തു.എ. ഐ.ടി. യു.സി. വർക്കലമണ്ഡലം പ്രസിഡന്റ് വി. രഞ്ജിത്ത് അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ വർക്കല മണ്ഡലം സെക്രട്ടറി വി. മണിലാൽ, എ.ഐ.ടി.യു.സി മണ്ഡലം സെക്രട്ടറി മടവൂർ സലീം, ജില്ലാ കമ്മിറ്റി അംഗം ബി.എസ്. റെജി, റ്റി.ജയൻ തുടങ്ങിയവർ സംസാരിച്ചു. വർക്കല മൈതാനത്തു നിന്ന് ആരംഭിച്ച തൊഴിലാളി പ്രതിഷേധ പ്രകടനത്തിന് എ.ഐ.ടി.യു.സി നേതാക്കളായ ടി. എം. ഉദയകുമാർ, എം. നാസർ, കെ.രാജേഷ്, ഷിജിമോൾ, മുല്ലനെല്ലൂർ ശിവദാസൻ,ഉണ്ണികൃഷ്ണൻ, നസീം, ഷിബു, സുജാതൻ എന്നിവർ നേതൃത്വം നൽകി.