നെടുമങ്ങാട്: ഡി.സി ബുക്സ് പ്രസിദ്ധീകരിച്ച വി.ഷിനിലാലിന്റെ നോവൽ പ്രകാശനം എഴുത്തുകാരൻ എസ്.ഹരീഷ് ഡെപ്യൂട്ടി കളക്ടറും എഴുത്തുകാരിയുമായ സി.കബനിക്ക് പുസ്തകം നൽകി നിർവഹിച്ചു. ഫാസിസത്തിനെതിരെ എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരും ഒന്നാകെയും ജാഗ്രത പുലർത്തണമെന്ന് എസ്. ഹരീഷ് പറഞ്ഞു.നെടുമങ്ങാട് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പ്രകാശന ചടങ്ങിൽ ഡോ.ബി.ബാലചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.നെടുമങ്ങാട് സ്മൃതി സാംസ്കാരിക വേദിയാണ് പുസ്തക പ്രകാശനച്ചടങ്ങ് സംഘടിപ്പിച്ചത്.സ്മൃതി സെക്രട്ടറി കെ.സി സാനുമോഹൻ സ്വാഗതം പറഞ്ഞു.പ്രദീപ് പനങ്ങാട്,ഇരിഞ്ചയം രവി, സലിൻ മാങ്കുഴി,ഡോ.ചായം ധർമ്മരാജൻ,ഡോ.മനോജ് വെള്ളനാട്,അനിൽ വേങ്കോട്,വി.ഷിനിലാൽ എന്നിവർ സംസാരിച്ചു.കെ.സതീശൻ നന്ദി പറഞ്ഞു.