നെടുമങ്ങാട്: കേരള അഡ്മിനിസ്‌ട്രേറ്റീവ് പരീക്ഷയിൽ രണ്ടാം റാങ്ക് കരസ്ഥമാക്കിയ കരകുളം സ്വദേശി കെ.ജി ജയകൃഷ്ണന് കരകുളം ഫാർമേഴ്സ് സോഷ്യൽ വെൽഫെയർ സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തിൽ പൗരസ്വീകരണം നൽകി.അടൂർ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്തു.സംഘം പ്രസിഡന്റ് അഡ്വ.കരകുളം കൃഷ്ണപിള്ളയുടെ അദ്ധ്യക്ഷതയിൽ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അഡ്വ.എസ്.അരുൺകുമാർ, ഡി.സി.സി ജനറൽ സെക്രട്ടറി നെട്ടിറച്ചിറ ജയൻ, മണ്ഡലം പ്രസിഡന്റ് പി.സുകുമാരൻ നായർ,ഡി.സി.സി അംഗങ്ങളായ കാച്ചാണി രവി, കായ്പ്പാടി അമീനുദ്ദീൻ, വാർഡ് പ്രസിഡന്റ് എൻ.വിജയരാജ്, എൻ.വിനോദ്, എം.പ്രസാദ്,യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഗോകുൽ കൃഷ്ണ, കാച്ചാണി ശ്രീകണ്ഠൻ,നൗഷാദ് കായ്പ്പാടി,പഞ്ചായത്ത് അംഗങ്ങളായ സുരേഷ് കുമാർ,വി.ഹേമലതകുമാരി, മുൻ പഞ്ചായത്ത് പ്രസിഡന്റ് ഡി.വിശ്വംഭരൻ,സി.പി.ഐ നേതാവ് ചെല്ലപ്പൻ, ആർ.സുശീന്ദ്രൻ,സംഘം സെക്രട്ടറി ആർ.എസ്.ഇന്ദുലേഖ എന്നിവർ പ്രസംഗിച്ചു.റസിഡന്റ്‌സ് അസോസിയേഷൻ ഭാരവാഹികൾ,എൻ.എസ്.എസ് കരയോഗം ഭാരവാഹികൾ, വിവിധ ട്രേഡ് യൂണിയൻ നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.