നെയ്യാറ്റിൻകര: ബി.ജെ.പി എസ്.സി മോർച്ച നെയ്യാറ്റിൻകര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന വാത്മീകി ജയന്തി ആഘോഷം മണ്ഡലം പ്രസിഡന്റ് ആർ. രാജേഷ് ഉദ്ഘാടനം ചെയ്തു. എസ്.സി മോർച്ച മണ്ഡലം പ്രസിഡന്റ് ഡബ്ല്യു. ഷിബു അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി അരങ്കമുഗൾ സന്തോഷ്, എസ്.സി മോർച്ച മണ്ഡലം ജനറൽ സെക്രട്ടറി ഓലത്താന്നി ജിഷ്ണു, മണ്ഡലം വൈസ് പ്രസിഡന്റ് വിപിൻ, സെക്രട്ടറി ഷിബു, ലേഖ, യുവമോർച്ച മുൻ ജനറൽ സെക്രട്ടറി അഡ്വ. രഞ്ജിത്ത്ചന്ദ്രൻ, മോർച്ച അതിയന്നൂർ പഞ്ചായത്ത് പ്രസിഡന്റ് ജോണി തുടങ്ങിയവർ പങ്കെടുത്തു.