നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ജില്ലാ ആശുപത്രിയുടെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആശുപത്രി സൂപ്രണ്ട് ഡോ. വത്സലയെ ഉപരോധിച്ചു. പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കാമെന്ന് സൂപ്രണ്ട് അറിയിച്ചതിനെ തുടർന്ന് പ്രതിഷേധം അവസാനിപ്പിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് ചെങ്കൽ റെജിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തിൽ ജില്ലാ ജനറൽ സെക്രട്ടറി പ്രമോദ്, ജില്ലാ സെക്രട്ടറി റിഷി എസ്. കൃഷ്‌ണൻ, കൗൺസിലർ എസ്.പി. സജിൻ ലാൽ, മണ്ഡലം പ്രസിഡന്റുമാരായ ആർ.എസ്. അക്ഷയ്, അഭിജിത്ത്, കിരൺ, ലിജു, കാരോട് അനു, തവരവിള റെജി, ജറീഷ്, നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് വിനീത് കൃഷ്‌ണ, രതീഷ് ബാബു, അനിൽകുമാർ, ബ്ലോക്ക് ജനറൽ സെക്രട്ടറിമാരായ അതുൽ കമുകിൻകോട്, റയിസ് അഹമ്മദ്, ജിനീഷ്, അനു അയ്യപ്പൻ തുടങ്ങിയവർ പങ്കെടുത്തു.