vld1

വെള്ളറട: സേവാഭാരതി കുന്നത്തുകാൽ പഞ്ചായത്ത് കമ്മിറ്റി പാലിയോട് സ്വദേശിയായ ഷീജയ്ക്ക് നിർമ്മിച്ചുനൽകിയ വീടിന്റെ താക്കോൽ ദാനം ബി.ജെ.പി ദേശീയ വിർവാഹക സമിതി അംഗം കുമ്മനം രാജശേഖരൻ കൈമാറി. സേവാ ഭാരതി പഞ്ചായത്ത് സമിതി അദ്ധ്യക്ഷൻ പി. പത്മകുമാർ അദ്ധ്യക്ഷത വഹിച്ചു. ആർ. എസ്. എസ് ജില്ലാ സംഘ് ചാലക് അരവിന്ദാക്ഷൻ,​ ബി.ജെ.പി സംസ്ഥാന സെക്രട്ടറി കരമന ജയൻ,​ സേവാഭാരതി ജില്ലാ ജനറൽ സെക്രട്ടറി പ്രസന്നകുമാർ,​ കേശവൻകുട്ടി​ തുടങ്ങിയവർ സംസാരിച്ചു. സെക്രട്ടറി തോലടി ശ്രീകുമാർ സ്വാഗതവും ഓംകർ ബിജു നന്ദിയും രേഖപ്പെടുത്തി.