പൂവാർ: കാഞ്ഞിരംകുളം ഗവ. ആയുർവ്വേദ മർമ്മ ആശുപത്രിയെ 30 കിടക്കകളുള്ള ആശുപത്രിയായി ഉയർത്തണമെന്ന് എം. വിൻസെന്റ് എം.എൽ.എ ആവശ്യപ്പെട്ടു.1979-ൽ ആരംഭിച്ച ഈ ആശുപത്രിക്ക് അന്ന് അനുവധിച്ചത് 10 കിടക്കകളാണ്. എന്നാൽ പ്രതിമാസം 2500 ഓളം ഒ.പി യുള്ള ഈ ആശുപത്രിയിൽ 52 പേരെ കിടത്തി ചികിത്സിക്കുന്നുണ്ട്. 10 കിടക്കയ്ക്ക് അനുവധിച്ചിട്ടുള്ള സ്റ്റാഫും സൗകര്യകളും ഉപയോഗിച്ചും, എച്ച്.എം.സിയിൽ നിന്നുമുള്ള താത്കാലിക സ്റ്റാഫിനെയും ഉപയോഗിച്ചുമാണ് ഇപ്പോൾ ആശുപത്രി പ്രവർത്തിപ്പിക്കുന്നത്.15 മുറികളുള്ള പുതിയ പേ വാർഡ് ബ്ലോക്ക് ഉദ്ഘാടനം കഴിഞ്ഞതോടെ സ്റ്റാഫുകളുടെയും ഫർണിച്ചറിന്റെയും കുറവ് അനുഭവപ്പെടുന്നുണ്ട്. ആയതിനാൽ ഈ ആശുപത്രിയെ 30 കിടക്കകളുള്ള ആശുപത്രിയായി ഉയർത്തണമെന്ന് മന്ത്രി വീണാ ജോർജ്ജിനോട് എം.എൽ.എ ആവശ്യപ്പെട്ടു.