തിരുവനന്തപുരം: കുട്ടികൾക്കുള്ള വാക്‌സിനേഷനിൽ ഹോമിയോ മരുന്നുകൾ ഉൾപ്പെടുത്തിയ തീരുമാനത്തെ ക്വാളിഫൈഡ് പ്രൈവറ്റ് ഹോമിയോപാത്‌സ് അസോസിയേഷൻ (ക്യൂഫ) സ്വാഗതം ചെയ്തു. എല്ലാ സ്കൂൾ കുട്ടികൾക്കും പ്രതിരോധമരുന്ന് നൽകാനുള്ള തീരുമാനത്തിന് പിന്തുണ അറിയിക്കുന്നതായും ഇതിന് തുരങ്കംവയ്ക്കാൻ ഐ.എം.എ പോലുള്ള സംഘടനകൾ ശ്രമിക്കുന്നതിനെ അപലപിക്കുന്നതായും ക്യൂ.പി.എച്ച്.എ സംസ്ഥാന പ്രസിഡന്റ് ഡോ.എം.എ. സുനിൽകുമാർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഡോ.സുനിൽ സദാശിവൻ, ഡോ.എസ്. സജിത, ഡോ.അശ്വിനി അശോക് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.