വിഴിഞ്ഞം: വെങ്ങാനൂർ തോട്ടിലെ ബണ്ട് തകർന്ന് കൃഷിനാശം സംഭവിച്ച കർഷകർക്ക് അടിയന്തര സഹായം അനുവദിക്കാത്തതിൽ ജനതാദൾ (എസ് ) വെങ്ങാനൂർ ഡിവിഷൻ പ്രവർത്തകയോഗം പ്രതിഷേധിച്ചു. വെങ്ങാനൂർ ഡിവിഷൻ പ്രസിഡന്റ് ടിഎ. ചന്ദ്രമോഹൻ അദ്ധ്യക്ഷത വഹിച്ചു. കോവളം നിയോജകമണ്ഡലം പ്രസിഡന്റ് തെന്നൂർക്കോണം ബാബു യോഗം ഉദ്ഘാടനം ചെയ്തു. വിഴിഞ്ഞം മേഖലാ പ്രസിഡന്റ് ടി. രാജേന്ദ്രൻ, കൗൺസിലർ സിന്ധു വിജയൻ, എൻ. വിനുക്കുട്ടൻ, എസ്. അരുൺ കുമാർ എന്നിവർ സംസാരിച്ചു.