തിരുവനന്തപുരം : പാങ്ങോട് ഇടപ്പഴിഞ്ഞിയിൽ കല്പദ്രുമം ആശുപത്രി ഉടമയും ത്വഗ് രോഗ വിദഗ്ദ്ധനുമായ ഡോ. കെ. സുഭാഷ് (83) നിര്യാതനായി. കൊവിഡ് സംബന്ധമായ അസുഖത്തെതുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പ്രസിദ്ധ ഭിഷഗ്വരനായിരുന്ന ശാസ്തമംഗലം പി.കെ. വൈദ്യന്റെ പുത്രനാണ്.
തിരുവനന്തപുരം ആയുർവേദ കോളേജിൽനിന്ന് പഠനം പൂർത്തിയാക്കിയശേഷം കഴിഞ്ഞ ആറ് പതിറ്റാണ്ടായി ഇടപ്പഴിഞ്ഞിയിൽ കല്പദ്രുമം ആയുർവേദ ആശുപത്രി നടത്തിവരുന്നു. ചികിത്സയോടൊപ്പം ഗവേഷണവും നടത്തിപ്പോന്നു. ആയുർവേദ വിധിപ്രകാരമുള്ള ഔഷധങ്ങൾ അദ്ദേഹത്തിന്റെ മേൽനോട്ടത്തിൽ ആശുപത്രിയിൽതന്നെ തയ്യാറാക്കിയാണ് രോഗികൾക്ക് നൽകിയത്. വൈദ്യശാസ്ത്രത്തിന്റെ വിവിധ ശാഖകളിൽ ഇരുപതോളം ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്.
ഭാര്യ: ലളിതകുമാരി വി.എസ് (റിട്ട. ഓഫീസർ, സെൻട്രൽ കൗൺസിൽ ഫോർ റിസേർച്ച് ഇൻ ആയുർവേദിക് സയൻസ്, പൂജപ്പുര, തിരു.)
മകൾ: ഡോ. മീരാസുഭാഷ്. മരുമകൻ: ഡോ. മനോജ് കുമാർ എ (അസി. പ്രൊഫ. സർജൻ, മെഡിക്കൽ കോളേജ്, തിരു.)